Saturday, July 6, 2013

മലയാളപ്പെരുമ





  ഒരു ഒറ്റയാള്‍ പ്രകടനം., കഥകളും കടങ്കഥകളും കവിതകളും പഴഞ്ചൊല്ലുകളും നാട്ടുമൊഴികളും ഭാഷാപ്രയോഗങ്ങളും കോര്‍ത്തിണക്കിയുള്ള അവതരണം. “മലയാളപ്പെരുമ” ഒരു മാതൃഭാഷാ പ്രചാരണ പരിപാടിയാണ്. ‘മാതൃഭാഷാ സ്നേഹം പുതുതലമുറയിലേക്ക്‌’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ 125 വിദ്യലയങ്ങളിലെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമായി സംവദിക്കുവാന്‍ കഴിഞ്ഞു എന്നത് കലാകാരന്‍ എന്ന നിലയിലുള്ള എന്‍റെ ഏറ്റവും വലിയ അഭിമാനമാണ്.

  2011 ല്‍ തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട്  കോണ്‍വെന്‍റില്‍  വെച്ചു പ്രഭാഷണകലാ ചക്രവര്‍ത്തി ഡോ. സുകുമാര്‍ അഴീക്കോട്‌ “മലയാളപ്പെരുമ”യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുഞ്ചന്‍റെ തത്തയ്ക്കു സമാനമായി, സംസാരിക്കുന്ന ഒരു തത്തയോടൊപ്പം പ്രതിഫലം വാങ്ങാതെ അവതരിപ്പിക്കുന്ന ഈ പരിപാടി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

No comments:

Post a Comment